പയ്യന്നൂർ : യുവതി കുഞ്ഞുമായി പുഴയിൽ ചാടി. യുവതിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. പഴയങ്ങാടി
അടുത്തില വയലപ്രയിലെ എം.വി. റീമ 30യാണ് മൂന്നുവയകാരനായ മകൻ അമൽ രാജിനെയും കൊണ്ട് പുഴയിൽ ചാടിയത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. വയലപ്രയിലെ കുന്നപ്പട മോഹനൻ്റെയും രമയുടെയും മകളാണ്. ഭർത്താവ്: ഇരിണാവ് സ്വദേശി കമൽരാജ്. ദിവസങ്ങൾക്ക് മുമ്പാണ് ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
ഉറങ്ങാൻ കിടന്ന യുവതി
വീട്ടിൽ നിന്നും പുലർച്ചെ സ്കൂട്ടറിൽ കുഞ്ഞുമായി എത്തി ചെമ്പല്ലി ക്കുണ്ട് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. വീട്ടുകാർ ഉണർന്നപ്പോൾ റീമയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ചെമ്പല്ലി ക്കുണ്ട് പാലത്തിൽ സ്കൂട്ടർ ഉപേഷിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസും പയ്യന്നൂരിൽ നിന്നുമെത്തിയഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ റെയിൽവെ പാലത്തിന് സമീപത്ത് നിന്ന് റീമയുടെ മൃതദ്ദേഹം കണ്ടെത്തി. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. റീമയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
0 Comments