കാഞ്ഞങ്ങാട് :ചൂതാട്ടത്തിലേർപ്പെട്ട ആറ് പേർ പൊലീസ് പിടികൂടി കേസെടുത്തു. കളിക്കളത്തിൽ കാണപ്പെട്ട പണം കസ്റ്റഡിയിലെടുത്തു. പനയാൽ ബട്ടത്തൂരിൽ പൊതു സ്ഥലത്ത് പുള്ളി മുറിയിലേർപ്പെട്ട അഞ്ച് പേരെ ബേക്കൽ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ടാണ് ചൂതാട്ട സംഘം പിടിയിലായത്. 1775 രൂപ പിടികൂടി. എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മാലോത്ത് മഡ്ക്ക ചൂതാട്ടത്തിലേർപ്പെട്ട യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി കേസെടുത്തു. 1350 രൂപ പിടികൂടി.
0 Comments