കാഞ്ഞങ്ങാട് : വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്. 37 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ചക്രപാണിവിദ്യാ മന്ദിരത്തിലേക്കായിരുന്നു മാർച്ച്. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. സിപിഎംഏരിയ കമ്മറ്റിയിൽ നിന്നു മാണ് മാർച്ച് ആരംഭിച്ചത്. പൊലീസ് നിർദ്ദേശം മറികടന്നായിരുന്നു പ്രകടനം. ബ്ലോക്ക് സെക്രട്ടറി ശരത്ത്, ഭജിത്ത് പിലിക്കോട്, സിദ്ദുലാൽ, യദു ആയിറ്റി, കാർത്തിക്, രാജീവ്, ശോഭിത്ത് മാണിയാട്ട്, കനേഷ് ഇളമ്പിച്ചിതുടങ്ങിയവർക്കെതിരെയാണ് കേസ്.
0 Comments