കേരള പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 49 സീറ്റിൽ 48 സീറ്റും ഭരണപക്ഷത്തിന്. മഞ്ചേശ്വരത്ത് യു.ഡി.എഫ് അനുകൂല എതിർപക്ഷം വിജയിച്ചു. ജില്ലയിൽ യു.ഡി.എഫ് പക്ഷം വിജയിച്ച ഏക സീറ്റാണിത്.കഴിഞ്ഞ തവണ യു.ഡി.എഫ് പക്ഷത്തിന് രണ്ട് സീറ്റുണ്ടായിരുന്നുവെങ്കിലും ഇക്കുറി ഒരു സീറ്റ് മാത്രമെ കിട്ടിയുള്ളൂ. ഒരു വനിത സ്റ്റേഷനും രണ്ട് വനിത സെല്ലും ഔദ്യോഗിക പക്ഷത്തിനാണ്. ഏ. ആർ. ക്യാമ്പിലെ17 സീറ്റുകളിൽ 7 സീറ്റുകളിൽ മൽസരമുണ്ടായി. ഹോസ്ദുർഗ് സ്റ്റേഷനിലും മൽസരം നടന്നു.
നോമിനേഷൻ അവസാനിക്കുമ്പോൾ ജില്ലയിലെ ഭൂരിപക്ഷം സീറ്റിലും ഔദ്യോഗിക പക്ഷം എതിരില്ലാതെ വിജയിച്ചിരുന്നു. ആകെയുള്ള 49 സീറ്റിൽ 21 യൂണിറ്റിൽ മാത്രമേ മത്സരമുണ്ടായിരുന്നുള്ളു. സ്റ്റേഷനുകളിൽ പോളിംഗ് ബൂത്ത് തയാറാക്കിയായിരുന്നു രാവിലെ മുതൽവോട്ടെടുപ്പ്. വൈകീട്ടോടെ ഫലം പ്രഖ്യാപിച്ചു. ജില്ലാ ഭാരവാഹികളെ അടുത്ത മാസം 4 ന് തിരഞ്ഞെടുക്കും. നിലവിലെ സംഘടന നേടിയെടുത്ത ചരിത്ര വിജയം ക്ഷേമ- ആനുകുല്യ പ്രവർത്തനങ്ങൾക്ക് സഹപ്രവർത്തകർ നൽകിയ കരുതലും സ്നേഹവും മാണെന്ന് ഔദ്യോഗിക പക്ഷം അവകാശപെട്ടു.
0 Comments