കാഞ്ഞങ്ങാട് :യുവതിയെയും രണ്ട് കുട്ടികളെയും കാണാതായി. കടുത്ത ആശങ്കകൾക്കൊടുവിൽ എറണാകുളത്ത് ഉണ്ടെന്ന് വിവരം ലഭിച്ചു. 26 കാരിയെയും എട്ടും ഒന്നര വയസു മുള്ള കുട്ടികളെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ചെമ്മനാട് നിന്നുമാണ് യുവതിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. ഇന്ന് രാവിലെയായിട്ടും ഒരു വിവരവും ലഭിക്കാതെയായതോടെ ആശങ്കയായി. യുവതിയുടെയും കുട്ടികളുടെയും ഫോട്ടോ ഉൾപെടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വ്യാപക അന്വേഷണത്തിലായിരുന്നു. ഇതിനിടയിലാണ് എറണാകുളത്ത് യുവതിയും സുരക്ഷിതരായുണ്ടെന്ന വിവരം ലഭിക്കുന്നത്. പൊലീസും ബന്ധുക്കളും എറണാകുളത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
0 Comments