കാഞ്ഞങ്ങാട് : ഏഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി. നെക്രാജെപൈക്കയിലെ ബാലകൃഷണനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 1 മാസവും അധിക തടവ് അനുഭവിക്കണം. 2024 ഏപ്രിൽ 11 ന് വൈകീട്ട് 3 മണിക്ക് ആണ് പീഡനം നടന്നത്. പെൺ കുട്ടിയെ കുട്ടിയുടെ പുതുതായി നിർമിക്കുന്ന വീട്ടിൽ പീഡിപ്പിക്കുകയായിരുന്നു. പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ബദി യടക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. അൻസാർആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments