Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

കാഞ്ഞങ്ങാട് : 16 വയസുകാരിയെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് മുൻവശം ഫൂട്ട് പാത്തിൽ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 5 വർഷം കഠിന തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി. നോർത്ത് കോട്ടച്ചേരി ജി.കെ. ഹൗസിൽ പി. അശോകനെയാണ് ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ 6 മാസവും 2 ആഴ്ചയും അധിക തടവ് അനുഭവിക്കണം. 2023 സെപ്തംബർ 9 ന് വൈകീട്ട് 5.30 നാണ് സംഭവം. കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗം കാസർകോട് ഭാഗത്തേക്ക്‌ പോകുന്ന ബസ് നിർത്തുന്ന സ്ഥലത്തിനടുത്തുള്ള ഫുട്ട് പാത്തിൽ കൂടി നടന്നുപോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ലൈംഗികമായി അതിക്രമമുണ്ടായത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. വേലായുധൻആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Reactions

Post a Comment

0 Comments