Ticker

6/recent/ticker-posts

പൂഴി മാഫിയ സംഘങ്ങൾക്ക് ഒത്താശ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ, എസ്.ഐ റെയിഡിനിറങ്ങുമ്പോൾ വാട്സാപ്പ് വഴി വിവരം നൽകി

കാസർകോട്:പൂഴി മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്ത ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്.ഐ റെയിഡിനറങ്ങുമ്പോൾ വാട്സാപ്പ് വഴി വിവരം നൽകിയ കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷനിലെ
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എം. അബ്ദുൽസലാം, എ.കെ.
വിനോദ് കുമാർ, കെ.വി. ലിനീഷ് സിവിൽ പൊലീസ് ഓഫീസർമാരായ
എ.എം.മനു,  എം.കെ.അനൂപ്,ഡ്രൈവർ വി.എം. കൃഷ്ണപ്രസാദ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. കുമ്പള പൊലീസ് അതിർത്തിയിൽ പൂഴികടത്ത് വ്യാപകമാണ്. ഇവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമ്പോഴാണ് പൂഴി മാഫിയ സംഘം പൊലീസുകാരെ കൊണ്ട് തന്നെ വിവരം ചോർത്തിയത്. എസ്. ഐ പരിശോധനക്കിറങ്ങുമ്പോൾ പലപ്പോഴായി ഡ്യൂട്ടിയിലുള്ള പൊലീസുകാർ മാറി മാറി വിവരം വാട്സാപ്പ് വഴിയും ഫോൺ കോൾ വഴിയും പൂഴ സംഘങ്ങൾക്ക് നൽകുകയായിരുന്നു. ഇത് വഴി പൂഴി മാഫിയ സംഘം പല പോഴും രക്ഷപെട്ടു. വേലി തന്നെ വിള തിന്നുന്നതായി ഒരാഴ്ച മുൻപാണ് മനസിലായത്. വാട്സാപ്പ് വഴി വിവരം കൈമാറിയെന്ന് കണ്ടെത്തിയതോടെ കുമ്പള എസ്.ഐ ശ്രീജേഷ്, കാസർകോട് ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിന് റിപ്പോർട്ട് നൽകി. എസ്. ഐ യുടെ റിപ്പോർട്ടിൽ അന്വേഷണം നടത്തി ഡി.വൈ.എസ്.പി, ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് സസ്പെൻഷൻ.
Reactions

Post a Comment

0 Comments