കാഞ്ഞങ്ങാട് :ടി. ദാമോദരൻ ബേഡകം ഇൻസ്പെക്ടർ. കെ.പി. ഷൈൻ അമ്പലത്തറയിലും ശ്രീദാസ് ബേക്കലിലും ചുമതലയേറ്റു. അമ്പലത്തറയിൽ നിന്നുമാണ് ദാമോദരൻ ബേഡകത്തേക്ക് മാറിയത്. ബേക്കലിൽ നിന്നും ഷൈനിനെ അമ്പലത്തറയിൽ നിയമിക്കുകയായിരുന്നു. കാസർകോട് സൈബർ എസ്.ഐ ആയിരുന്ന ശ്രീദാസ് പ്രമോഷൻ ലഭിച്ച് ബേക്കലിൽ ഇൻസ്പെക്ടറായി നിയമിക്കുകയായിരുന്നു. ചന്തേര എസ്.ഐ ആയിരുന്ന കെ.പി.സതീഷിന് പ്രമോഷൻ ലഭിച്ച് ഇൻസ്പെക്ടറായി നേരത്തെ വെള്ളരിക്കുണ്ടിൽ ചുമതലയേറ്റിരുന്നു.
ദാമോദരന് യാത്രയയപ്പ് നൽകി. കെ. പി. ഷൈൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ റൈറ്റർ എം. മോഹനനൻ അധ്യക്ഷനായി. കെ പി എ ജില്ല ജോയിൻ സെക്രട്ടറി ടി.വി. പ്രമോദ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം പി. വി. രാജേഷ് നന്ദി പറഞ്ഞു.
0 Comments