വൈദികനെ പിടികൂടുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപെടുവിച്ചു. ചിറ്റാരിക്കാൽ പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലെ പ്രതി എറണാകുളം കോതമംഗലം രാമല്ലൂരിലെ തട്ടുപറമ്പിൽ ടി. മജോ എന്ന പോൾ തട്ടുപറമ്പിൽ 44 നൽകിയ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. പീഡിപ്പിച്ചെന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടി നൽകിയ കേസിലെ പ്രതിയാണ്. രാജ്യം വിടാതിരിക്കാനാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വൈദികൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഈ മാസം 18 ന് അപേക്ഷ പരിഗണനക്കെടുക്കും. ഒളിവിൽ കഴിയുന്നതുമായി ബന്ധപെട്ട് വിവരം ലഭിക്കുന്നവർ അറിയിക്കണമെ
0 Comments