Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന സി.പി.ഐ കാഞ്ഞങ്ങാട് ടൗൺ കമ്മറ്റിയംഗം മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന സി.പി.ഐ കാഞ്ഞങ്ങാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയംഗം മരിച്ചു. വടകരമുക്ക് കാർഗിലെ എച്ച്. കെ. അബ്ദുൾ സലാം 52 ആണ് മരിച്ചത്. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. പ്രവാസിയായിരുന്നു.
പ്രവാസി ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മറ്റിയംഗവും യുവകലാസാഹിതി ഷാർജ മുൻ യൂണിറ്റ് സെക്രട്ടറിയും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തനുമായിരുന്നു. ഭാര്യയും നാല് മക്കൾ ഉണ്ട്. സംസ്ക്കാരം ഇന്ന് സന്ധ്യക്ക് മീനാപ്പീസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: അഫ്സത്ത്. മക്കൾ: സഹൽഗൾഫ്, അസ്ലത്ത് ഷഹല, അ ഹ്സത്ത് സന, അസ്ല സഫ.
Reactions

Post a Comment

0 Comments