Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് എം.ഡി.എം എ യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിബിറോഡിലെ ക്ലാസിക്കൽ ഇൻ്റർനാഷണൽ ഹോട്ടലിന് സമീപത്തു നിന്നുമാണ് യുവാവ് അറസ്റ്റിലായത്. അജാനൂർ കൊളവയലിലെ എ. ഷംസീർ റഹ്മാനെ 34 യാണ് അറസ്റ്റ് ചെയ്തത്. 1.040 ഗ്രാം എം.ഡി.എം എ പ്രതിയിൽ നിന്നും പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതി ഹോട്ടൽ പരിസരത്തെത്തിയതായി അറിഞ്ഞ് പൊലീസ് തന്ത്രപൂർവം പ്രതിയെ കുടുക്കുകയായിരുന്നുമംഗലാപുരത്ത് നിന്നും സ്വന്തം ഉപയോഗത്തിന് വാങ്ങിയതാണ് എം.ഡി.എം എ എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഹോസ്ദുർഗ് എസ്.ഐ എം.വി. വിഷ്ണു പ്രസാദ്, എ.എസ്.ഐ ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. ശ്രീജേഷ്, എ.വി. രാജേഷ്, സിവിൽ ഓഫീസർ സനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments