.കരിവെള്ളൂർ പെരളം പുതിയ പുരയിൽ വീട്ടിൽ ടി.പി. അജയൻ 44 ആണ് മർദ്ദനമേറ്റ് മരിച്ചത്.കൈവശമുണ്ടായിരുന്ന മൂന്നുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി പറയുന്നു.ആലിൻ കീഴിലെ ഒരു വീട്ടുപരിസരത്തു വച്ചാണ് സംഭവം. ഇവിടെയുണ്ടായ സംഭവത്തിന്റെ പേരിൽ യുവാവിനെതിരെ കുഴപ്പമുണ്ടാക്കിയതിന്റെ പേരിൽ നിസ്സാര വകുപ്പിൽ കേസെടുത്തിരുന്നു.പിന്നാലെ വീട്ടിലെത്തിയ അജയന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിക്ക് പോകുമ്പോഴേക്കും അബോധാവസ്ഥയിലാവുകയായിരുന്നു. ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പോസ്റ്റുമോർട്ടത്തിനായി അയച്ചത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ആന്തരിക അവയവത്തിന് പരിക്കുകൾ ഉള്ള വിവരമറിയുന്നത്.കൊലപാതകം ആണെന്ന് കണ്ടെത്തിയിട്ടും തുടർന്ന് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് സംബന്ധിച്ച് ഭാര്യ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.
0 Comments