Ticker

6/recent/ticker-posts

കരിന്തളത്ത് രണ്ട് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

നീലേശ്വരം :കിനാനൂർ - കരിന്തളത്ത് ഭ്രാന്തൻ നായയുടെ വിളയാട്ടം. രണ്ട് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെ മുതലാണ് നായ പരിഭ്രാന്തി സൃഷ്ടിച്ചത്. ചായ്യോം, ചോയ്യങ്കോട് , കൊല്ലമ്പാറ , കീഴ് മാല എന്നിവിടങ്ങളിലാണ് ഭ്രാന്തിളകിയ നായ വിഹരിച്ചത്. കീഴ്മാലയിലെ കെ.വി. പവിത്രൻ,കൂവാറ്റി കോട്ടക്കുന്നിലെ വി. ബാലകൃഷ്ണൻ എന്നിവർക്കാണ് കടിയേറ്റത്. ബാലകൃഷ്ണൻ ചോയ്യങ്കോട്ടേക്ക് മത്സ്യം വാങ്ങാൻ വന്നതാണ്. ഇരുവരും കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിൽ ചികിത്സ തേടി.
Reactions

Post a Comment

0 Comments