കാഞ്ഞങ്ങാട് : നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാതക്ക് മികച്ച സാമൂഹ്യ പ്രവർത്തകക്കുള്ള ഭാരത് സേവക് സമാജ് പുരസ്കാരം. 1952 ൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച ഒരു ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ്. സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനാണ് ഈ പുരസ്കാരം നൽകുന്നത്. അപേക്ഷകൾ നൽകിയല്ല പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നത്. ജൂറി അംഗങ്ങൾ ആസൂത്രണ ബോർഡ് തയ്യാറാക്കുന്ന ഡാറ്റകൾ പരിശോധിച്ചാണ് അവാർഡ് ജേതാവിനെ കണ്ടെത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭയിൽ വിദ്യാഭ്യാസ മേഖലയിലും ലൈഫ് ഭവന പദ്ധതിയും മികച്ച രീതിയിൽ നടപ്പാക്കിയത് പരിഗണിച്ചാണ് പുരസ്കാരം. 14 ന് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
0 Comments