Ticker

6/recent/ticker-posts

സംസ്ഥാന പാതയിൽ ചിത്താരിയിൽ മരം കടപുഴകി രണ്ട് കാറുകൾക്ക് മുകളിൽ വീണു

കാഞ്ഞങ്ങാട് :സംസ്ഥാന പാതയിൽ ചിത്താരിയിൽ മരം
 കടപുഴകി രണ്ട് കാറുകൾക്ക്
 മുകളിൽ വീണു. ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് അപകടം. റോഡരികിലെ വലിയ മരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. മരത്തിനടിയിലായ കാറുകൾക്ക് കേട് പാട് സംഭവിച്ചു. വൈദ്യുതി ലൈനുകളും ഒപ്പം പൊട്ടിവീണു. ശക്തമായ മഴയിലാണ് അപകടം.പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. മരം മുറിച്ച് മാറ്റി തുടങ്ങിയിട്ടുണ്ട്.
Reactions

Post a Comment

0 Comments