ജൂൺ 6 നു പുലർച്ചെ 4 മണിക്ക് മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ റോഡ് മുറിച്ച് കടക്കുകയായിരുന്ന തൃക്കണ്ണാട്ട പ്രകാശനെ തൃക്കണ്ണാട് വെച്ച് ഒരു വാഹനം തട്ടിയിട്ട് നിർത്താതെ പോയി. രണ്ട് ദൃസാക്ഷികളുടെ മൊഴിയിൽ ലോറി തട്ടിയെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു.
പരിക്ക് പറ്റിയ ആൾ കോമ സ്റ്റേജിൽ. സമയം ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യം ഒരു പാട് ലോറികളും മറ്റു വാഹനങ്ങളും കടന്നു പോകുന്നു. അപകടം നടന്ന പരിസരത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്ത സാഹചര്യം . ബേക്കൽ പോലീസ് 684 /25 ആയി കേസ് രജിസ്റ്റർ ചെയ്യുന്നു പിന്നീടങ്ങോട്ട് നടന്നത് അശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന മനുഷ്യന് ഈ അവസ്ഥയിലേക്ക് തള്ളി വിടുകയും നിർത്താതെ പോകുകയും ചെയ്ത ലോറിയെയും ഡ്രൈവറെയും കണ്ടെത്താൻ ഉള്ള കഠിന പരിശ്രമം. ലോറിയുടെ പിന്നാലെ എത്തിയ ഇന്നോവ കാറിന്റെ ഡാഷ് കാമിൽ തുടങ്ങി അന്വേഷണം ആ സമയം കടന്നുപോയ 15 ഓളം വാഹങ്ങളെ തിരിച്ചറിയുന്നു മിക്കതും അന്യ സംസ്ഥാന വാഹനങ്ങൾ സംശയം തോന്നിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. ആൽഫ കൺട്രോളിന്റെയും കാലിക്കടവ് ബോർഡർ തലപ്പാടി ടോൾ, മംഗലാപുരം എച്ച് പി ഗ്യാസ് ഫില്ലിങ് സ്റ്റേഷൻ എന്നീവിടങ്ങളിലെ നൂറിൽപരം സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രകരിച്ചും നടത്തിയ അന്വേഷണത്തിൽ വാഹനങ്ങളുടെ റജിസ്റ്ററേഷൻ നമ്പർ തിരിച്ചറിയുന്നു അന്യ സംസ്ഥാന വാഹനങ്ങൾ സ്റ്റേഷനിൽ വിളിച്ചു വരുത്തുക എന്ന ശ്രമകരമായ കാര്യം. ദാമൻ ദിയു റജിസ്ട്രേഷൻ
ലോറിയും ഡ്രൈവറെയും പിടികൂടാൻ ആയി പിന്നീടുള്ള ശ്രമം അപകട ശേഷം പ്രതി എറണാകുളം പോകുകയും പിന്നീട് പാലക്കാട് വഴി തമിഴ്നാടേക്ക് കടന്നു കളഞ്ഞിരുന്നു. പൊലീസ് നിരന്തരം ബന്ധപ്പെടുകയും അപ്പോഴൊക്കെ ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലാണ് എന്ന് കള്ളം പറയുകയും ചെയ്തു. നീക്കങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. പൊലീസുമായി സഹകരിക്കാതെ ഫോൺ ഓഫ് ചെയ്ത് മംഗലാപുരം വഴി കേരളത്തിലേക്ക് വന്ന ലോറിയും ഡ്രൈവറായ യു പി സ്വദേശി നിലേഷ് കുമാറി 37 നെ സമർത്ഥമായി കാസർകോട് വെച്ച് പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി . ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി വി . വി . മനോജ് , ബേക്കൽ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ഷൈൻ ഇപ്പോൾ ബേക്കൽ ഇൻസ്പെക്ടറായ എം.വി. ശ്രീദാസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ് ഐ എം. സവ്യസാചി , മനു കൃഷ്ണൻ, അഖിൽ സെബാസ്റ്റ്യൻ, മനോജ്, ഡ്രൈവർ ശ്രീജിത്ത്, സുജിൻ, സജേഷ് ജിജിത്ത്, ദിലീപ് കൺട്രോൾ റൂം ഡ്യൂട്ടിയിലെ രീരാജ് അനുരാജ് എന്നിവർ ചേർന്നാണ് ലോറികണ്ടെത്തിയത്.
0 Comments