Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ യുവതിയെയും കുട്ടിയെയും കാണാതായി

കാഞ്ഞങ്ങാട് :ആശുപത്രിയിലേക്ക്
 പോയ യുവതിയെയും 
കുട്ടിയെയും കാണാതായതായി പരാതി. കോട്ടിക്കുളം സ്വദേശിനിയായ 25 കാരിയും രണ്ടര വയസുള്ള മകളെയുമാണ് കാണാതായത്. യുവതിയുടെ അമ്മയടക്കം വീട്ടുകാർ താമസിക്കുന്ന പാലക്കുന്നിലെ വീട്ടിൽ നിന്നും രാവിലെ ഉദുമയിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു. മകളെ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞാണ് പോയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ ഭർത്താവ് പൊലീസിനെ സമീപിച്ചു. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments