കാഞ്ഞങ്ങാട് : ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പുല്ലൂരിൽ ഇന്ന് വൈകീട്ടാണ് അപകടം. ടൗണിലെ അണ്ടർപാസിൽ വെച്ച് പുകകണ്ട് പെട്ടന്ന് കാർ നിർത്തുകയായിരുന്നു.പുല്ലൂർ തട്ടുമ്മലിലെ ശ്യാംജിത്തിൻ്റെ കാറിനാണ് തീ പിടിച്ചത്. ശ്യാംജിത്ത് മാത്രമെ കാറിലുണ്ടായിരുന്നുള്ളു. പെട്ടന്ന് ഇറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. ബോണറ്റിലേക്ക് തീ പടരും മുൻപ് തീ കെടുത്താനായി. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
0 Comments