കാസർകോട്: പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു. ബൈക്ക് തടഞ്ഞ് പിക്കപ്പ് ദോസ്തിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കള ബേർക്കയിലെ ബി.എ. അബ്ദുൾ ഖാദറിനാണ് 19 വെട്ടേറ്റത്. സംഭവത്തിൽ താജു, ബി. എം അബ്ദുൾ ഖാദർ ഷഹീബ് 22, മൊയ്തീൻ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചെർക്കള പാടി റോഡ് വഴി കൂട്ടുകാർക്കൊപ്പം പോകവെ കത്തി വീശി ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഖാദറിൻ്റെ ബന്ധുവായ പെൺകുട്ടിക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പരാതിയിൽ പറഞ്ഞു.
0 Comments