ബേക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിന്റെ നിരന്തര പരിശ്രമത്തിനൊടുവിലായിരുന്നു കണ്ടെത്തൽ. മാതാവിന്റെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കുട്ടിക്കൊപ്പം കാണാതാവുകയായിരുന്നു.
ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
തുടർന്നാണ് സുധീഷിന് അന്വേഷണ ചുമതല നൽകിയത്. അമ്മയും കുട്ടിയും
ഊട്ടിയിൽ ഉള്ളതായി വിവരം ലഭിച്ചു. പൊലീസ് ഇവിടെയെത്തുമ്പോഴേക്കും സ്ഥലം വിട്ടു. പിന്നീട് തിരുപ്പൂരിലാണ് ഇവരുടെ സാന്നിധ്യം ഉറപ്പായത്. വിവരം ലഭിച്ചയുടൻ സുധീഷ് തിരുപ്പൂരിലേക്ക് യാത്രയായി. സ്ഥലത്ത് നടത്തിയ കൃത്യമായ അന്വേഷണത്തിനുശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി കണ്ടെത്തി ബേക്കലിലേക്ക് കൊണ്ടുവന്നു. ഊട്ടിയിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശിയെ കണ്ട് കിട്ടിയില്ല. പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവതി അമ്മക്കൊപ്പം പോയി. യുവതിയെയും കുഞ്ഞിനെയും കണ്ടെത്താൻ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധന്യയും സഹായിച്ചു. നിരന്തര പരിശ്രമത്തിനൊടുവിൽ അമ്മയെയും കുട്ടിയെയും കണ്ടെത്തിയ സുധീഷിനെ അഭിനന്ദിച്ചു.
0 Comments