Ticker

6/recent/ticker-posts

സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന എം.ഡി.എം. എ യുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന എം.ഡി.എം. എ യുമായി യുവാവിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. മുറിയനാവി സി.എച്ച്. സാജിദ് 36 ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ മയക്ക് മരുന്നു മായി സഞ്ചരിക്കവെ നിത്യാനന്ദാശ്രമത്തിന് സമീപം അലാമിപ്പള്ളി - കുശാൽ നഗർ ലിങ്ക് റോഡിൽ നിന്നുമാണ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് പിടിയിലായത്. 3.0 40 ഗ്രാം എം.ഡി.എം.എയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്. ഐ എം.വി. വിഷ്ണു പ്രസാദ്, ജൂനിയർ എസ്.ഐ പി.വി. വരുൺ, പൊലീസുകാരായ പി. അജീഷ് കുമാർ, ഷബജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments