Ticker

6/recent/ticker-posts

സ്റ്റാൻ്റിലെ ഏജൻ്റിന് ഫോൺ സന്ദേശം മൂന്ന് ബസുകളുടെ ഉടമകളും തൊഴിലാളികളും പൊലീസിൽ ഹാജരാകണം, സ്റ്റേഷനിലെത്തിയപ്പോഴോ.......

കാഞ്ഞങ്ങാട് : ബസ് സ്ററാൻ്റിലെ ഏജൻ്റിന് ഇന്നലെ
വൈകീട്ട് 3.30 മണിക്ക് മൊബൈൽ
ഫോൺ നമ്പറിലേക്ക് ഒരു ഫോൺകോൾ  മൂന്ന് സ്വകാര്യ ബസുകളുടെ ഉടമകളും തൊഴിലാളികളും നാളെ രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ബസ് ഉടമകളും തൊഴിലാളികളും ചന്തേര പൊലീസ്
സ്റ്റേഷനിലെത്തിയപ്പോഴാണ് തങ്ങൾകബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. യാത്ര, കണ്ണൻ, കരിപ്പാടി ബസിലെ തൊഴിലാളികളും ഉടമകളുമാണ് കബളിപ്പിക്കപെട്ടത്.
 പൊലീസിൻ്റെ അധികാരം ഉപയോഗിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്ത് ആളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറുവത്തൂർ ബസ് സ്റ്റാൻ്റ് ഏജൻ്റ് എരമത്തെ ഇ. കുഞ്ഞികൃഷ്ണൻ്റെ മൊബൈൽ ഫോണിലേക്കാണ് വിളി വന്നത്. രാവിലെ ബസുടമകളും തൊഴിലാളികളും കൂട്ടത്തോടെ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും ഒന്ന് ശങ്കിച്ചു. സ്റ്റേഷനിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് തങ്ങൾകബളിപ്പിക്കപ്പെട്ടതാണെന്ന് ഇവർ അറിഞ്ഞത്.

Reactions

Post a Comment

0 Comments