Ticker

6/recent/ticker-posts

കാറിന്റെ ബോണറ്റിനുള്ളിൽ മണ്ഡലിപാമ്പ്

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ മണ്ഡലിപാമ്പിനെ കണ്ടെത്തി. പാമ്പിനെ പിന്നീട് പുറത്തെടുത്തു. പള്ളിക്കര തൊട്ടിയിലെ മുഹമ്മദിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ബോണറ്റിലാണ് പാമ്പ് കയറി കൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർകണ്ടതിനാൽ കടിയേൽക്കാതെ അപകടം ഒഴിവായി. പാമ്പ് പിടിക്കുന്ന പൂച്ചക്കാട്ടെ ഷഹഷഹാദ് എത്തി  ബോണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. മഴക്കാലമായതിനാൽ ചൂട് തേടിയാണ് പാമ്പുകളെത്തുന്നതെന്ന് പാമ്പ് പിടുത്തക്കാർ പറയുന്നു.
Reactions

Post a Comment

0 Comments