Ticker

6/recent/ticker-posts

കെ.മണികണ്ഠന്റെ രാജി : സി.പി.എം ഏരിയ കമ്മറ്റിയംഗം എം.വിജയൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, എൽ. ഡി. എഫിന് എട്ടും യു.ഡി.എഫിന് നാലും വോട്ടുകൾ ലഭിച്ചു

കാഞ്ഞങ്ങാട് :  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ
ഇന്ന് തിരഞ്ഞെടുത്തു.
സി.പി.എം
 ഉദുമ ഏരിയാ കമ്മിറ്റി അംഗവും ആരോഗ്യ വിദ്യാഭ്യാസ  സമിതി അധ്യക്ഷനുമായ എം.വിജയനെ യാണ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. ഉദുമയെ പ്രതിനിധികരിക്കുന്ന  അംഗമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് അഡ്വ. എം.കെ. ബാബുരാജാണ് മൽസരിച്ചത്.
 13 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ
ഇരട്ട കൊല കേസിൽ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചതിനെ തുടർന്ന് കെ. മണികണ്ഠൻ പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതിനാൽ നിലവിൽ 12 അംഗങ്ങളാണുള്ളത്. എൽ.ഡി.എഫ് 8 യു.ഡി.എഫിന് 4 അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിൽ വിജയന് എട്ടും ബാബുരാജിന് നാലും വോട്ടുകൾ ലഭിച്ചു. രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ശക്തമായ പൊലീസ് സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 11 ന് ആരംഭിച്ച വോട്ടെടുപ്പ് പൂർത്തിയാക്കി 11.30 മണിയോടെ ഫലം പുറത്ത് വന്നു.
  കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പ്രസിഡണ്ടായി തുടരുന്നതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം. കെ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അംഗത്വം റദ്ദ് ചെയ്യണമെന്ന്  ആവശ്യപ്പെട്ടാണ്ഹരജി നൽകിയത്. വാദങ്ങൾ പൂർത്തിയായി തീരുമാനം വരാനിരിക്കയാണ് കെ. മണികണ്ഠൻ പഞ്ചായത്ത് അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചത്.
Reactions

Post a Comment

0 Comments