Ticker

6/recent/ticker-posts

കാപ്പ കേസിൽ നിയമം ലംഘിച്ചു യുവാവ് അറസ്റ്റിൽ ജയിലിൽ അടച്ചു

കാഞ്ഞങ്ങാട്: കാപ്പ ചുമത്തപ്പെട്ട പ്രതിയെ നിയമം ലംഘിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതിയാക്കി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത് .സൗത്ത് ചിത്താരി കൂളിക്കാട് ഹൗസിൽ സി.കെ. ഷഹീറി 22 നെയാണ് ഇന്ന് ജയിലിലടച്ചത്. ഹോസ്ദുർഗ് പൊലീസാണ് അറസ്ററ് ചെയ്തത്.കണ്ണൂർ റേഞ്ച് ഐജിയുടെ നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി 21നാണ് കാപ്പ കേസിൽ പെടുത്തിയത്. ആറുമാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 11നും മൂന്നിനും ഇടയിലുള്ള സമയത്ത് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന് നിബന്ധന ഉണ്ടായിരുന്നു.എന്നാൽ കഴിഞ്ഞമാസം 29നും ഈ മാസം ആറിനും സ്റ്റേഷനിൽ ഹാജരാകാതെ ഉത്തരവ് ലംഘിച്ചു വെന്നതിന് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ നേരിട്ടാണ് കേസെടുത്തത്. തുടർന്ന്  അറസ്റ്റ് ചെയ്യുകയായിരുന്നു. 

Reactions

Post a Comment

0 Comments