Ticker

6/recent/ticker-posts

സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും

കാസർകോട്: മാരുതി സ്വിഫ്റ്റ് കാറിൽ 4.830 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ട്ള ബൂഡ് അബ്ദുൾറൗഫിനെ 39 യാണ് ശിക്ഷിച്ചത്.
രണ്ടാം പ്രതിയാണ്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയയാണ് കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും വിധിച്ചു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ ശിക്ഷിച്ചിരുന്നു. 2015 നവംബർ
29 ന് രാത്രി 11.30 മണിക്ക് ബേള  സീതാംഗോളി വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അന്നത്തെ ബദിയടുക്ക സബ്ബ്ഇൻസ്പെക്ടർ എ. സന്തോഷ്കുമാർ ,പൊലീസുകാരായ ശശിധരൻ  ,രതീഷ്  ,രഞ്ജിത്ത് ,അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ  പിടികൂടിയത് .തുടർന്ന് അന്വേഷണo നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടർമാരായ വി.രമേശനും  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്  കെ..വി. പ്രമോദനുമാണ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി. ചന്ദ്രമോഹൻ  ,അഡ്വ: ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments