കാഞ്ഞങ്ങാട്: ക്ഷേത്രകുളത്തിൽ കുളിക്കുമ്പോൾ കഴുത്തിൽ നിന്നും വീണ മൂന്ന് പവൻ്റെ സ്വർണമാല വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാസേന .
കഴിഞ്ഞ ദിവസം തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രക്കുളത്തിൽ കുട്ടുകാരൊത്ത് കളിക്കുമ്പോഴാണ് പ്രവാസിയുടെ മൂന്നു പവൻ തൂക്കമുള്ള സ്വർണ മാല വീണത്. രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നാട്ടുകാരും മുങ്ങൽ വിദഗ്ധരും ഏറെ ശ്രമിച്ചിട്ടും
വിണ്ടെടുക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി. ആദർശ് അശോകിൻ്റെ നേതൃത്വത്തിൽ സേനയെത്തി കാസർകോട് നിലയത്തിലെ സ്ക്കൂബ ടീം അംഗങ്ങളായ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ പ്രസീത്, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഉമേഷ് എന്നിവർ ചേർന്ന് മുന്നര മീറ്റർ താഴ്ചയിൽ നിന്നുംമാല വീണ്ടെടുത്തു ഉടമക്ക് നൽകി. രണ്ടര ലക്ഷത്തോളം വിലവരുന്ന സ്വർണമാലതിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് പ്രവാസി. ഫയർ ആന്റ് റെസ്ക്യുഓഫിസർ ദീലീപ് സിവിൽ ഡിഫൻസ് അംഗം കിരൺ എന്നിവരും തിരച്ചിലിൽ ഉണ്ടായിരുന്നു.
0 Comments