ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ചെമ്മനാട് ചളിയംകോട് പള്ളിപ്പുറം റോഡിനരികിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരമാണ് കടപുഴകി റോഡിലേക്ക് മറിഞ്ഞത്. സ്കൂൾ കുട്ടികളക്കം നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. ആൽമരത്തിന് സമീപത്ത് വീടുകളുണ്ട്. റോഡിലേക്ക് വീണതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാത്തതും ഭാഗ്യമായി. റോഡിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. കാസർകോട് നിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി.
0 Comments