കാഞ്ഞങ്ങാട് :ദേശീയ പാത കരാർ കമ്പനിയുടെ സൂപ്പർ വൈസറെ താമസ സ്ഥലത്ത് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസർ ആന്ധ്ര പ്രദേശ് സ്വദേശി മധാകഗോവർദാഹന റഹോ 30യെയാണ് പെരിയാട്ടടുക്കത്തെ എ.എഫ്.സി കെട്ടിടത്തിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മുറിയിലെ ഫാനിൻ്റെ ഹുക്കിൽ ഇന്ന് ഉച്ചക്ക് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഒരു വർഷം മുൻപാണ് ഇവിടെ ജോലിക്കെത്തിയത്. ലോഡിംഗ് വിഭാഗം സൂപ്പർവൈസറായിരുന്നു. സുഖമില്ലാത്തതിനാൽ ജോലിക്ക് പോയിരുന്നില്ല. യുവാവിനെ കമ്പനി മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. മരണത്തിൽ മറ്റ് അസ്വഭാവികത ഇല്ലെന്ന് പറയുന്നു. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ബേക്കൽ എസ്.ഐ സവ്യസാചി ഇൻക്വസ്റ്റ് നടത്തി. ബന്ധുക്കൾ പെരിയാട്ടടുക്കത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
0 Comments