മറിഞ്ഞ ഗ്യാസ് ടാങ്കർ ഉയർത്താൻ നാളെ കാഞ്ഞങ്ങാട്ട് ഖലാസികളെത്തും. ഇന്ന് രാത്രി മുഴുവൻ ഫയർഫോഴ്സ് ഗ്യാസ് ടാങ്കറിന് കാവൽ നിൽക്കുകയാണ്.വളപട്ടണത്ത് നിന്നു മാണ് 12 പേരടങ്ങുന്ന ഖലാസികളെത്തുന്നത്. രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട്ടെത്തുന്ന ഖലാസികൾ 9 മണിയോടെ ടാങ്കർ ഉയർത്തുന്ന നടപടി ആരംഭിക്കും. 8 മണിയോടെ ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടയും. രാത്രി മുഴുവൻ മറിഞ്ഞ് കിടക്കുന്ന ടാങ്കറിന് കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് രാവിലെ വരെ കാവൽ തുടരും. നിലവിൽ മറ്റ് അപകടസാധ്യത കൾ ഒന്നുമില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസർ പറഞ്ഞു. റോഡിലെ
0 Comments