Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസ് നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ റോഡിലെ കുഴിയിൽ വീണ് യുവാവിൻ്റെ കഴുത്തിന് പരിക്ക് ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം :കെ.എസ്.ആർ.ടി.സി ബസ് നീലേശ്വരം മാർക്കറ്റ് ജംഗ്ഷന് സമീപം റോഡിലെ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിൻ്റെ കഴുത്തിന് പരിക്ക് പറ്റിയെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ്. മാണിയാട്ട് കോലാർ കണ്ടം എം. വി. പ്രവീണിൻ്റെ 39 പരാതിയിൽ കെ. എസ്. ആർ. ടി. സി ഡ്രൈവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 25 ന് ഉച്ചക്കാണ് അപകടം. മാർക്കറ്റ് ജംഗ്ഷനടുത്തുള്ള പാലത്തിനടുത്തുള്ള കുഴിയിൽ വീണ് ബസിൻ്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരൻ്റെ കഴുത്തിന് പരിക്കേറ്റെന്നാണ് കേസ്.
Reactions

Post a Comment

0 Comments