കാഞ്ഞങ്ങാട് :യുവാവിൻ്റെ മൃതദേഹം റബർ തോട്ടത്തിലെ കുളത്തിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാലോം പറമ്പ പുതിയ കൂട്ടത്തിൽ കണ്ണൻ്റെ മകൻ പി.കെ. അനു 35 വിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആൾ മറയില്ലാത്ത കുളത്തിലായിരുന്നു മരിച്ച നിലയിൽ കണ്ടത്. കുറ്റിത്താനിയിലെ
എ.ഡി. അഗസ്റ്റ്യൻ്റെ ഉടമസ്ഥയിലുള്ള റബർ തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
0 Comments