നീലേശ്വരം :കെ.എസ്.ആർ.ടി.സി ബസ്
കുഴിയിൽ ചാടിയതിനെ തുടർന്ന് സീറ്റിൽ നിന്നും തെറിച്ചു വീണ യാത്രക്കാരൻ്റെ നട്ടെല്ല് തകർന്നു. സംഭവത്തിൽ ഡ്രൈവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. വെള്ളൂർ അന്നൂരിലെ കെ.ടി.രമേശനാണ് 66 പരിക്ക് . ഡ്രൈവർ സതീഷ് ജോസഫിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം നെടുങ്കണ്ട ദേശീയ പാതയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. അശ്രദ്ധമായി ഓടിച്ച് ബസ് കുഴിയിൽ ചാടിച്ച് ഗുരുതരമായി യാത്രക്കാരന് പരിക്കേൽപ്പിച്ചതായാണ് കേസ്.
0 Comments