Ticker

6/recent/ticker-posts

നീലേശ്വരം പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപ കവർച്ച ചെയ്ത പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട് :നീലേശ്വരം പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപ കവർച്ച : പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ. ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിൽ ആണ് പ്രതി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്. രണ്ട് ദിവസമായി ഡി.
വൈ. എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് ഭാഗത്തുള്ളതായി മനസിലാക്കി പിടികൂടുകയായിരുന്നു. 
ഇരിട്ടി ചെളിയംതോടിലെ കുരുവി സജുവാണ് പിടിയിലായത്.
കാഞ്ഞങ്ങാട് നിന്നും പ്രതിയെ നീലേശ്വരം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. നീലേശ്വരം
രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിൽ ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്ന തക്കത്തിൽ നീല ഷർട്ടും മുണ്ടും ധരിച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർന്ന് കടന്നു കളയുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് സംഭവം.
500 രൂപയുടെ 3 കെട്ട് നോട്ടുകളാണ്  മോഷ്ടിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് ആണ്  കുരുവി സജു. നീലേശ്വരം കാഞ്ഞിരയ്ക്കൽ ജ്വല്ലറിയിലേതടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. മോഷണ ശേഷം കർണാടകത്തിലേക്കു മുങ്ങിയെന്ന സംശയത്തിൽ പൊലീസ് കർണാടകയിലും തിരച്ചിൽ നടത്തിയിരുന്നു. പമ്പിലെ സി.സി.ടി.വി ക്യാമറ വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments