Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന 1646 വാഹനങ്ങളും 45 ഹോട്ടലുകളിലും പരിശോധ അഞ്ച് അനധികൃത ക്വാറികൾ കണ്ടെത്തി മദ്യച്ച് വാഹനം ഓടിച്ച 31 പേരും സംശയ സാഹചര്യത്തിൽ 61 പേരും പിടിയിൽ

കാഞ്ഞങ്ങാട് :ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി. വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്തു. 1646 വാഹനങ്ങൾ പരിശോധിച്ചു 105  വാറന്റുകൾ നടപ്പാക്കി ഗുണ്ടാ ലിസ്റ്റിൽ പെട്ട 61  പേരെ പരിശോധിച്ചു. സംശയാസ്പതമായ സാഹചര്യത്തിൽ കണ്ട 67 പേരെ പിടിക്കൂടി, മദ്യപിച്ചു വാഹനം ഓടിച്ചതിന് 31  കേസുകൾ രജിസ്റ്റർ ചെയ്തു, മയക്ക് മരുന്ന് ആക്ട് പ്രകാരം 8  കേസുകൾ രജിസ്റ്റർ ചെയ്തു.  എക്സ്പ്ലോസിവ് ആക്ട് പ്രകാരം 5  കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന 5 ക്വാറികൾ കണ്ടെത്തി. മറ്റ് സ്പെഷ്യൽ ആക്ടസ് പ്രകാരം 45  കേസുകൾ രജിസ്റ്റർ ചെയ്തു 45 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി.
Reactions

Post a Comment

0 Comments