നീലേശ്വരം :വീട്ടുപറമ്പിലെ തെങ്ങിൽ നിന്നും വീണ് ഗൃഹനാഥ
ൻ മരിച്ചു. ഇന്ന് വൈകിട്ട് 3.30 മണിയോടെയാണ് അപകടം.പേരോൽ പുത്തരിയടുക്കം മൂന്നാം കുറ്റി നമ്പിവളപ്പിൽ കുഞ്ഞിരാമൻ്റെ മകൻ എൻ. വി. രാജൻ 56 ആണ് മരിച്ചത്.തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
0 Comments