Ticker

6/recent/ticker-posts

ചെമ്മട്ടം വയലിന് സമീപം ദമ്പതികൾ സഞ്ചരിച്ച കാർ വെള്ളക്കെട്ടിൽ വീണു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഭാഗത്തുനിന്നു ചെമ്മട്ടം വയൽ ആലയി റോഡിൽ കൂടി മടിക്കൈ കാഞ്ഞിരപൊയിൽ
 ഭാഗത്തേക്കു  പോവുകയായിരുന്ന കാർ റോഡിലെ വെള്ളത്തിൽ വീണു. കാട്ടി പൊയിൽ സ്വദേശി ശശികുമാറും ഭാര്യയും സഞ്ചരിച്ച കാറാണ് ഇന്ന് രാത്രി 8.20 ന് കുറ്റിക്കാലിൽ
 അപകടത്തിൽപെട്ടത്. ഇരുവശത്തും വെള്ളം നിറഞ്ഞ വയലിന്റെ മധ്യത്തിൽ റോഡിലൂടെ പോവുകയായിരുന്ന കാർ വയലിലെ അരയറ്റം വെള്ളത്തിൽ വീഴുകയായിരുന്നു. ദമ്പതികൾ ഉടൻ ഇറങ്ങിയതിനാൽ മറ്റ് അപകടമില്ല.
 വിവരം ലഭിച്ചയുടൻ കാഞ്ഞങ്ങാട് നിന്നും അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.കെ. ദിലീഷിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി കാർ വടം കെട്ടിവലിച്ചു കയറ്റി. ഫയർ ആൻ്റ് റെസ്ക്യുഓഫിസർമാരായ കെ. എം. ഷിജൂ, സുധീഷ് കുമാർ, സുധിൻ, ഫയർ ആൻ് റെസ്ക്യൂ ഓഫിസർ ഡ്രൈവർമാരായ അജിത്ത്, ഷാജഹാൻ ഹോംഗാർഡ് മാരായ സന്തോഷ് , ബാലകൃഷ്ണൻ  നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments