Ticker

6/recent/ticker-posts

തെരുവ് നായയുടെ ആക്രമണം പത്ത് പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് :തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്ത് പേർ ആശുപത്രിയിൽ. പരിക്കേറ്റവരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.നീലേശ്വരം
കടിഞ്ഞിമൂല തൈക്കടപ്പുറം എ.പി റോഡ്, മരക്കാപ്പ് കടപ്പുറം പ്രദേശത്ത് ഇന്ന് രാവിലെയും ഇന്നലെ സന്ധ്യക്കു മായി തെരുനായയുടെ ആക്രമണമുണ്ടായത്. മരക്കാപ്പ് കടപ്പുറം സ്വദേശികളായ ജനാനന്ദൻ 60, നാരായണി 60, സന്ദീപ് കടിഞ്ഞി മൂലയിലെ സന്ദീപ്,
 സിത കടിഞ്ഞിമല, അർച്ചന കടിഞ്ഞി മൂല,
 കദീജ എപി റോഡ്,
 ഇല്ല്യാസ് ഓർച്ച,
ശിവൻ എ പി റോഡ്,
രഖിൻ ചന്ദ്രൻ പാലിച്ചോൻ റോഡ്
തുടങ്ങിയവർക്കാണ് മിനുട്ടുകൾ ഇടവിട്ട് കടിയേറ്റത്. ജനാനന്ദനും നാരായണിക്കും ഇന്ന് രാവിലെ
യാണ് കടിയേറ്റത്. മറ്റുള്ളവർക്ക് ഇന്നലെ സന്ധ്യക്കാണ് കടിയേറ്റത്.
കടിച്ച തെരുവ് നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല നാട്ടുകാർ തിരച്ചൽ നടത്തുകയാണ്. വാർഡ് കൗൺസിലർ ഉൾപെടെ നാട്ടുകാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാതയെ കണ്ട് പട്ടിയെ പിടികൂടാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments