Ticker

6/recent/ticker-posts

കെട്ടിടത്തിന് പിറക് വശം വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :കെട്ടിടത്തിന് പിറക് വശം നട്ടു വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
 ബേക്കൽ കുന്നിൽ ഹദ്ദാദ് നഗറിൽ നിന്നുമാണ് കഞ്ചാവ് തൈകൾ കണ്ടത്തിയത്. ബേക്കൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് അദ്ദാദ് നഗർ കെട്ടിടത്തിൻ്റെ പിറക് വശത്ത് ന്നടത്തിയ തിരച്ചിലിൽ ആണ് കുറ്റിക്കാടുകൾക്കിടയിൽ ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾകണ്ടത്തിയത്.  എസ്.ഐ മാരായ സച്ചി സേവ്യ. മനോജ് കുമാർ കൊട്രച്ചാൽ, സുബാഷ്,
ഡ്രൈവർ ശ്രീജിത്ത്
എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്  ചെടികൾ പിഴുതെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പ്രതികളെ കണ്ടെത്തിയിട്ടില്ല. ഒരു മീന്നരമീറ്ററോളം നീളത്തിൽ വളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ്. കേസെടുത്ത് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments