കാഞ്ഞങ്ങാട് : ചെറുവത്തൂർ മയിച്ച വീരമല കുന്ന് വൻതോതിൽ ഇടിഞ്ഞു വീണു. ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഫയർഫോഴ്സും ചന്തേര പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ പാതയിൽ നിന്നും മണ്ണ് നീക്കാൻ ശ്രമം നടക്കുന്നു. മണ്ണിനടിയിൽ വാഹനം അകപെട്ടിട്ടുണ്ടോയെന്ന് നോക്കുന്നു. വലിയ അപകടമാണുണ്ടായത്. കൂടുതൽ മണ്ണ് ഇടി യാൻ പാകത്തിലാണ്. ദേശീയ പാതയിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു വാഹനങ്ങൾ വഴി തിരിച്ച് വിട്ടു.
0 Comments