മരം കടപുഴകി വീണു
പെട്ടിക്കടയും കാറും തകർന്നു. ടിബിറോഡിൽ എസ്ബിഐക്കും പുതിയ കോട്ട പള്ളിക്കും മുന്നിലായുള്ള ആൽമരമുത്തശിയാണ് കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3.30 ന് ആണ് അപകടം. മരത്തിന് ചുവട്ടിലെ പെട്ടിക്കടക്കും കാറുകൾക്കും മുകളിലാണ് മരം വീണത്. പുലർച്ചെയായതിനാൽ വൻ അപകടം ഒഴിവായി. മരം വേരോടെ മറിഞ്ഞ് വീഴുകയായിരുന്നു. ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കി.
0 Comments