കാഞ്ഞങ്ങാട് :ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാഞ്ഞങ്ങാട് നിർത്തിയിട്ടു. മുംബൈയിൽ നിന്നും തിരുനൽവേലി വരെ പോകുന്ന ദാതർ തിരുനൽവേലിയിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തിരുനൽവേലിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.കാഞ്ഞങ്ങാട് സ്റ്റേഷനടുത്ത് ആശുപത്രി ഉണ്ടെന്ന് കണ്ടാണ് ഇവിടെ പിടിച്ചിട്ടത്. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത അരി മല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. കുട്ടിയുടെ അമ്മ സ്റ്റെല്ല മാത്രമെ കൂടെയുള്ളു. കുട്ടി അബോധാവസ്ഥയിലായത് കണ്ട് യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ റെയിൽവെ അധികൃതർ ഇടപെടുകയായിരുന്നു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി.
0 Comments