Ticker

6/recent/ticker-posts

പഴയ കടപ്പുറത്ത് അക്രമം കത്തി വീശിയതിൽ യുവാവിൻ്റെ മൂക്കിന് പരിക്ക്

കാഞ്ഞങ്ങാട് :പഴയ കടപ്പുറത്ത് അക്ര മം. കത്തി വീശിയതി ൽയുവാവിൻ്റെ മൂക്കിന് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പഴയ കടപ്പുറത്തെ എം.കെ. അബ്ദുൾ ഖാദറിൻ്റെ മകൻ എം.കെ. സമദിനാണ് 21 പരിക്കേറ്റത്. യുവാവിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്ത് റംഷീദിന് 30 മർദ്ദനമേൽക്കുകയും ചെയ്തു. സംഭവത്തിൽ ഷെരീഫ്, റസാഖ്, സവാദ് എന്നിവർക്കെതിരെയാണ് കേസ്. പച്ചപ്പണ്ടാരം മദ്രസക്ക് മുന്നിലാണ് അക്രമം. മൂക്കിന് കത്തി വീശി പരിക്കേൽപ്പിക്കുകയായിരുന്നു. മദ്രസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എതിർ വിഭാഗത്തിൽപെട്ട മൂന്ന് പേരും ചികിൽസ തേടിയതായി വിവരം ഉണ്ട്.
Reactions

Post a Comment

0 Comments