Ticker

6/recent/ticker-posts

102 ഗ്രാം സ്വർണം വാങ്ങി തിരികെ നൽകിയില്ല യുവതിയുടെ പരാതിയിൽ ജ്വല്ലറി ഉടമകൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പത്ത് ശതമാനം അധികം സ്വർണം നൽകാമെന്ന വ്യവസ്ഥയിൽ വാങ്ങിയ 102 . 850 ഗ്രാം സ്വർണാഭരണങ്ങൾ തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ ജ്വല്ലറി ഉടമകൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോടോത്തെ ജനാർദ്ദനൻ്റെ ഭാര്യ പി. വി. മിനി 44 യുടെ പരാതിയിൽ കാഞ്ഞങ്ങാട്ടെ  ജ്വല്ലറി ഉടമകളായ   അജിത്ത്, സുബിൻ ഇരിട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തത്. 65 . 570 ഗ്രാം പഴയ സ്വർണം 2022 ജനുവരി 14 ന് നൽകിയെന്നും ആവശ്യ പെടുമ്പോൾ പത്ത് ശതമാനം അധികം സ്വർണം ഉൾപെടെ നൽകാമെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞതിനെ തുടർന്ന് സ്വർണാഭരണങ്ങൾ നൽകിയതെന്നാണ് യുവതി പൊലീസിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് 2023 ഒക്ടോബർ 16 ന് 36.280 ഗ്രാം സ്വർണാഭരണങ്ങൾ ബി. ഐ. എസ് ഹോൾ മാർക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ് സുബിർ വാങ്ങിയതായും പരാതിയിൽ പറഞ്ഞു. ഒമ്പതര ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ തിരികെ നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Reactions

Post a Comment

0 Comments