കാഞ്ഞങ്ങാട് :ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി. വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് നടപടി. 1459 വാഹനങ്ങൾ പരിശോധിച്ചു 91 വാറന്റുകൾ നടപ്പാക്കി ഗുണ്ടാ ലിസ്റ്റിൽ പെട്ട 61 പേരെ പരിശോധിച്ചു. സംശയ സാഹചര്യത്തിൽ കണ്ട 89 പേര പരിശോധിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, മദ്യപിച്ചു വാഹനം ഓടിച്ചതിന് 31 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്ക് മരുന്ന് ആക്ട് പ്രകാരം 12 കേസുകൾ രജിസ്റ്റർ ചെയ്തു. എക്സ്പ്ലോസിവ് ആക്ട് പ്രകാരം 14 ഇടങ്ങളിൽ പരിശോധന നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന രണ്ട് ക്വാറികൾ കണ്ടെത്തി. മറ്റ് സ്പെഷ്യൽ ആക്ടസ് പ്രകാരം 56 കേസുകൾ രജിസ്റ്റർ ചെയ്തു. 53 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി.
0 Comments