Ticker

6/recent/ticker-posts

കളർ ചേർത്ത ചിപ്സ് വിൽപ്പനക്ക് വെച്ച ബേക്കറി വ്യാപാരിക്ക് 20000 രൂപ പിഴയും തടവും

കാസർകോട്:കളർ ചേർത്ത ചിപ്സ് 
വിൽപ്പനക്ക് വെച്ച ബേക്കറി വ്യാപാരിയെ കോടതി 20000 രൂപ പിഴയടക്കുന്നതിനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. മുളേളരിയയിലെ രാമനാഥഅറോ 54 യെയാണ് ശിക്ഷിച്ചത്. ഇദ്ദേഹത്തിൻ്റെ ഉടമസ്ഥയിൽ മുള്ളേരിയയിലുള്ള എ. ആർ. ആർ. ബേക്കറിയിൽ നിന്നും കാസർകോട് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കളർ ചേർത്ത കായ ചിപ്സ് പിടികൂടിയത്. ആരോഗ്യത്തിന് ഹാനികരമായ കളറാണ് കായ ചിപ്സി ലെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2023 നവംബർ 20 ന് ആണ് ചിപ്സ് പിടികൂടിയത്.
Reactions

Post a Comment

0 Comments