കാഞ്ഞങ്ങാട് :മടിക്കൈ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ബല്ലാ കടപ്പുറത്തെ അബ്ദുൾ നാസറിൻ്റെ മകൻ മുഹമ്മദ് ഷാനിദിനെ 16 ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്' ഇന്നലെ വൈകീട്ട് 3.30 ന് സ്കൂളിൽ വെച്ചുണ്ടായ അക്രണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിലാണ്.
ഷാനിദിൻ്റെ സുഹൃത്തിനെ ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിൻ്റെ പേരിൽ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഷാനിദിന് മർദ്ദനമേറ്റത്. കഴുത്തിൽ ഉൾപെടെ ചവിട്ടേറ്റ പരിക്കുകളോടെയാണ് ഐഷാൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്.
നടവഴിയിൽ നിന്നും തള്ളി താഴെയിട്ട ശേഷം സീനിയർ വിദ്യാർത്ഥികൾ വളഞ്ഞ് നിലത്തിട്ട് ചവിട്ടി ആക്രമിച്ചതായി ആശുപത്രിയിലെത്തിയ പൊലീസിന് ഷാനിദ് മൊഴി നൽകി. സ്കൂൾ അധികൃതരുടെ റിപ്പോർട്ട് ലഭിച്ച് കഴിഞ്ഞാൽ മാത്രമെ റാഗിംഗ് ഉൾപെടെയുള്ള വകുപ്പുകൾ ചേർക്കാനാവൂ. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
0 Comments