തുടർന്ന് സ്വന്തം വീട്ടിലെത്തിയപ്പോൾ പിതാവും മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ കുമ്പള പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. പിതാവിനും ഭർത്താവിനുമുൾപെടെ
4 പേർക്കെതിരെയാണ് കേസ്. പെർവാഡ് കടപ്പുറത്തെ ഫാത്തിമത്ത് മഷ്മൂമ 20 യുടെ പരാതിയിൽ ഭർത്താവ് ഫിറോസ്, ഭർതൃ ബന്ധുക്കളായ അബ്ദുൾ റഹ്മാൻ, നബീസ എന്നിവർക്കെയാണ് ഒരു കേസ്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഭർതൃവീട്ടിൽ നിന്നും ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്ന വിരോധത്തിൽ പിതാവ് മർദ്ദിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. പിതാവ് മുള്ളേരിയ യിലെ മുഹമ്മദിനെതിരെയാണ് കേസ്. മുള്ളേരിയയിലെ വീട്ടിൽ വെച്ച് പിതാവ് കൈ പിടിച്ച് തടഞ്ഞ് കുനിച്ച് നിർത്തി മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments