യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മുന്നാട് പോളഹൗസിൽ നിർമ്മലയുടെ മകൻ വിനീഷ് 31 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4നും 7.15 മണിക്കും ഇടയിലാണ് സംഭവം. മുറിയിൽ ഇരുമ്പ് ഹുക്കിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഡി.വൈ.എഫ്.ഐ ബീംബുങ്കാൽ മേഖല പ്രസിഡൻ്റായിരുന്നു. ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ബാങ്കിൻ്റെ കുണ്ടംകുഴിയിലെ ഇലക്ട്രിക് കടയിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്.
0 Comments